സമസ്ത മുഅല്ലിം ക്ഷേമനിധി: 3.69 ലക്ഷം സഹായം അനുവദിച്ചു

കോട്ടയ്ക്കല്‍: മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് അന്വേഷണം പൂര്‍ത്തിയായ 37 അപേക്ഷകളില്‍ 3.69 ലക്ഷം രൂപ സഹായം നല്‍കാന്‍ സമസ്ത കേരള ജഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ തീരുമാനിച്ചു. ഭവനനിര്‍മ്മാണത്തിന് 12 മുഅല്ലിംകള്‍ക്ക് 1,13,500 രൂപയും വിവാഹാവശ്യത്തിന് 15 പേര്‍ക്ക് 1,71,500 രൂപയും ചികിത്സയ്ക്കായി ആറുപേര്‍ക്ക് 28,000 രൂപയും നല്‍കും. കക്കൂസ്, കിണര്‍ നിര്‍മ്മിക്കുന്നതിന് രണ്ടുപേര്‍ക്ക് 3000 രൂപ വീതവും മോട്ടോര്‍ ബൈക്ക് അപകടത്തില്‍ മരിച്ച ഫൈസല്‍ ഫൈസി, അബ്ബാസ് മുസ്‌ലിയാര്‍ എന്നിവരുടെ കുടുംബത്തിന് 25,000 രൂപ വീതവും നല്‍കും.
ആലുവ എം.എം. മുഹ്‌യുദ്ധീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ഡോ .ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പി.ടി. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, എം. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ടി. മൊയ്തീന്‍ മുസ്‌ലിയാര്‍, കെ.ടി. അബ്ദുല്ല മുസ്‌ലിയാര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ എന്നിവര്‍ പങ്കെടുത്തു.
സെക്രട്ടറി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സ്വാഗതവും മാനേജര്‍ എം. അബൂബക്കര്‍ മൗലവി നന്ദിയും പറഞ്ഞു.