മദ്‌റസകളെ എതിര്‍ക്കുന്നവര്‍ മനുഷ്യത്വത്തെ എതിര്‍ക്കുന്നു: മുനവ്വറലി ശിഹാബ്‌ തങ്ങള്‍

'മദ്‌റസകള്‍ മാനവമോചനത്തിന്'

തിരൂര്‍‍: മനുഷ്യനെ മനുഷ്യനാക്കി വളര്‍ത്തുന്ന അടിസ്ഥാന കേന്ദ്രങ്ങളാണ്‌ മദ്‌റസകളെന്നും പള്ളി ദര്‍സുകളുടെ ശോഷണം മുസ്ലിം സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളുടെ പ്രധാന കാരണമാണെന്നു മുനവ്വറലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. മദ്‌റസകള്‍ മാനവമോചനത്തിനു എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. കോട്ടുമല ബാബു മുസ്്ല്യാര്‍ അധ്യക്ഷത വഹിച്ചു. കെ കെ എസ്‌ തങ്ങള്‍ വെട്ടിച്ചിറ പതാക ഉയര്‍ത്തി. കോഴിക്കോട്‌ ഖാസി മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥനക്കു നേതൃത്വം നല്‍കി. പിണങ്ങോട്ട്‌ അബൂബക്കര്‍, അബ്ദുസമദ്‌ പൂക്കോട്ടൂറ്‍, എം എ ചേളാരി, സലാഹുദ്ദീന്‍ വെന്നീയൂറ്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ളാസെടുത്തു. ഹാജി എ മരക്കാര്‍ ഫൈസി, ഹബീബ്‌ സഖാഫി തങ്ങള്‍, റഹീം ചുഴലി, സയ്യിദ്‌ മുഈനുദ്ദീന്‍ ജിഫ്‌രി തങ്ങള്‍, കെ പി മുഹമ്മദ്‌ മുസ്്ല്യാര്‍, കെ പി എ റസാഖ്‌ ഫൈസി, കെ അലി മുസ്്ല്യാര്‍, പി എം റഫീഖ്‌ അഹമ്മദ്‌, ഈസാജിദ്‌ മൌലവി, ടി മൊയ്തീന്‍ മുസ്്ല്യാര്‍ പുറങ്ങ്‌, പി കെ അബ്ദുല്‍ ഖാദിര്‍, എ ഖാസിം സംസാരിച്ചു.