മമ്പുറം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയം - അബ്ബാസലിതങ്ങള്‍

തിരൂരങ്ങാടി: മമ്പുറം തങ്ങള്‍ സമൂഹത്തില്‍ നടപ്പാക്കിയ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയമാണെന്ന് എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ പറഞ്ഞു. മമ്പുറം നേര്‍ച്ചയിലെ മതപ്രഭാഷണം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹസ്സന്‍കുട്ടിബാഖവി അധ്യക്ഷതവഹിച്ചു. ജാഫര്‍ഹുദവി കുളത്തൂര്‍ പ്രസംഗിച്ചു.

മൗലീദ് പാരായണത്തിന് മൊയ്തീന്‍കുട്ടിഫൈസി, എ.പി. മുസ്തഫഹുദവി, പി.കെ. അബ്ദുനാസര്‍ഹുദവി എന്നിവര്‍ നേതൃത്വംനല്‍കി. തിങ്കളാഴ്ച ദിക്‌റ് ദുആ സമ്മേളനം സ്വാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും.

ചൊവ്വാഴ്ച നടക്കുന്ന അന്നദാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.