ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍റര്‍ മൂന്നാം സാംസ്കാരിക സമ്മേളനം ജനുവരി 6ന്


ദോഹ : ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് അഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചുകൊണ്ട് മൂന്നാം സാംസ്കാരിക ബോധവല്‍ക്കരണ സമ്മേളനം ജനുവരി 6വ്യാഴാഴ്ച നടക്കും.

ബിന്‍മഹമൂദിലെ ഹംസത്തിബ്നു അബ്ദുല്‍ മുത്തലിബ് സ്കൂളില്‍ നടക്കുന്ന പൊതു സമ്മേളം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുന്‍ വൈസ് ചെയര്‍മാനും അഖിലേന്ത്യാ മുസ്‍ലിം പേഴ്സണല്‍ ലോ ബോര്‍ഡ് മെന്പറുമായ പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മുസ്‍ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തും. കൂടാതെ ഖത്തറിലെ വിവിധ മന്ത്രാലയ പ്രതിനിധികളും സാമൂഹ്യ സാസംസ്കാരിക പ്രമുഖരും പങ്കെടുക്കുമെന്ന് കെ.സി.സി. പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ ഖാസിമി, ജന.സെക്രട്ടറി കെ. സൈനുല്‍ ആബീദീന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 55509174
സകരിയ്യ മാനിയൂര്‍ -