നിയമനങ്ങളില്‍ വാര്‍ഷിക ഓഡിറ്റിങ് വേണം - എസ്.കെ.എസ്.എസ്.എഫ്

മലപ്പുറം: ഗ്രൂപ്പ് സി തസ്തികകളില്‍ അതത് ജില്ലക്കാര്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് ഹയര്‍ എജ്യുക്കേഷന്‍ ഓര്‍ഗനൈസിങ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. നിയമനത്തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ നിയമനങ്ങളില്‍ വാര്‍ഷിക ഓഡിറ്റ് നടത്താന്‍ നിയമനിര്‍മ്മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ. എന്‍.എ.എം. അബ്ദുള്‍ ഖാദര്‍, അബ്ദുള്‍ ഹമീദ് ഫൈസി, കെ.മോയിന്‍കുട്ടി, മുസ്തഫ, ഡോ. വി.സുലൈമാന്‍, ഷാഹുല്‍ ഹമീദ്, എസ്.വി.മുഹമ്മദലി, നാസര്‍ ഫൈസി, മുഹമ്മദ് ഫൈസി, ശംസുദ്ദീന്‍ ഒഴുകൂര്‍, ബഷീര്‍ പനങ്ങാങ്ങര എന്നിവര്‍ പ്രസംഗിച്ചു.