കൊടുവള്ളി: വളര്‍ന്നുവരുന്ന യുവതലമുറ വെല്ലുവിളികളെ നേരിടാന്‍ അറിവ്
സമ്പാദിക്കണമെന്ന് പാണക്കാട് സയ്യിദ്‌ഹൈദരലി ശിഹാബ്തങ്ങള്‍
അഭിപ്രായപ്പെട്ടു. കരുവന്‍പൊയിലില്‍ അല്‍-ഇഹ്‌സാന്‍ എജ്യുക്കേഷണല്‍ ആന്‍ഡ്
ചാരിറ്റബിള്‍ ട്രസ്റ്റ് പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ
ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവിനുവേണ്ടിയുള്ള ധര്‍മമാണ് ഏറ്റവും വലിയ ധര്‍മം. അറിവ് ലഭിക്കാതെ
പോകുന്നതാണ് സമൂഹം വഴിതെറ്റാന്‍ കാരണമാകുന്നതെന്നും ഹൈദരലി ശിഹാബ്തങ്ങള്‍
പറഞ്ഞു.
അല്‍-ഇഹ്‌സാന്‍ ട്രസ്റ്റ് ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടിയും ഹിഫ്‌ള്-ഖുര്‍ആന്‍ കോളേജ് പ്രഖ്യാപനം പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാരും നിര്‍വഹിച്ചു. ചടങ്ങില്‍ ടി.കെ. പരീക്കുട്ടിഹാജി അധ്യക്ഷതവഹിച്ചു. പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ മുണ്ടുപാറ പ്രസംഗിച്ചു. ട്രസ്റ്റ് സെക്രട്ടറി ടി.പി. സീതിക്കുട്ടി സ്വാഗതവും മാതോലത്ത് കാദര്‍ഹാജി നന്ദിയുംപറഞ്ഞു.
രാവിലെ നടന്ന അല്‍-ഇഹ്‌സാന്‍ സ്‌കൂള്‍ വാര്‍ഷികാഘോഷപരിപാടിക്ക് ടി.പി. മുഹമ്മദ്ഹാജി പതാക ഉയര്‍ത്തി. ഉച്ചയ്ക്കുശേഷം നടന്ന ദുആ സമ്മേളനത്തിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വംനല്‍കി.