റഹ്മാത്തുല്ലാഹ്‌ ഖാസിമി മുത്തേടം ഇന്ന്‌ കാഞ്ഞങ്ങാട്‌ പ്രസംഗിക്കും

കാഞ്ഞങ്ങാട്‌ : പ്രമുഖ പ്രഭാഷകനും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍  ഡയറക്ടറുമായ റഹ്മാത്തുല്ലാഹ്‌ ഖാസിമി മുത്തേടം ഇന്ന്‌ രാത്രി ഒന്‍പതിന്നു കാഞ്ഞങ്ങാട്‌ മുട്ടുംതല മഖാം ഉറൂസ്‌ നഗറില്‍ പ്രസംഗിക്കും. മഖാം ഉറൂസ്‌ പരിപാടികള്‍ക്കു സമസ്ത കേന്ദ്ര മുശാവറാംഗവും കാഞ്ഞങ്ങാട്‌ സംയുക്ത മുസ്ലിം  ജമാഅത്ത്‌ ഖാസിയുമായ അസ്സയ്യിദ്‌ മുഹമ്മദ്‌ ജിഫ്‌രി മുത്തുകോയ തങ്ങളുടെ ഉദ്ഘാടനത്തോടെ തുടക്കമാകും.