എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗണ്‍സില്‍ തുടങ്ങി

എരമംഗലം: എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായുള്ള മലപ്പുറം ജില്ലാ കൗണ്‍സില്‍ ക്യാമ്പിന് പെരുമ്പടപ്പ് പുത്തന്‍പള്ളിയില്‍ തുടക്കമായി. കെ.എം.എം കേന്ദ്ര മദ്രസാഹാളില്‍ നടക്കുന്ന ദ്വിദിന ക്യാമ്പിന് തുടക്കംകുറിച്ച് സമസ്ത മുശാവറ മെമ്പര്‍ എരമംഗലം ടി.എം. മുഹമ്മദ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. മസ്‌കറ്റ് സുന്നിസെന്റര്‍ ചെയര്‍മാന്‍ പുറങ്ങ് അബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്തു. പി.എം.റഫീഖ് അഹ്മദ് അധ്യക്ഷത വഹിച്ചു. ഷഹീര്‍ അന്‍വരി പുറങ്ങ് സ്വാഗതം പറഞ്ഞു.