പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്‍റ് അബൂബക്കര്‍ നിസാമിയുടെ ഭാര്യാസഹോദരനും ദാറുല്‍ ഹുദാ യൂണിവേഴ്സിറ്റി പി.ജി. വിദ്യാര്‍ത്ഥിയുമായ കാസര്‍ഗോട് പള്ളിക്കരത്തൊടി ടി. അഹമദ് ഹാരിസിന്‍റെയും സഹപാഠിയും കാസര്‍ഗോഡ് ബേക്കല്‍ സ്വദേസിയുമായ അബ്ദുറഹ്‍മാന്‍രെയും നിര്യാണത്തില്‍ കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുകയും പരേതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു. ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍, സിദ്ധീഖ് ഫൈസി, ഉസ്‍മാന്‍ ദാരിമി, മുസ്തഫ ദാരിമി, മന്‍സൂര്‍ ഫൈസി, ഇല്‍യാസ് മൗലവി തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.