എരമംഗലം: ജനവരി 26 റിപ്പബ്ലിക് ദിനത്തില്‍ കോട്ടയ്ക്കലില്‍ നടക്കുന്ന 'മനുഷ്യജാലിക'യുടെ സന്ദേശം കൈമാറി എസ്.കെ.എസ്.എസ്.എഫ് ജില്ലാകൗണ്‍സില്‍ സമാപിച്ചു. സമാപനസമ്മേളനം സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ ഉദ്ഘാടനംചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിച്ചു.
എസ്.കെ.ജെ.എം സംസ്ഥാന സെക്രട്ടറി ടി. മൊയ്തീന്‍മുസ്‌ലിയാര്‍ മാത്തൂര്‍, ശാഹുല്‍ഹമീദ് മേല്‍മുറി, സത്താര്‍ പന്തല്ലൂര്‍, ബഷീര്‍ പനങ്ങാങ്ങര, റഹീം ചുഴലി, റഫീഖ്അഹമ്മദ്, ഹാറൂണ്‍ റഷീദ്, ഷെഹീര്‍ അന്‍വരി പുറങ്ങ്, ശംസുദ്ദീന്‍ ഒഴുകൂര്‍, അമാനുല്ല റഹ്മാനി, സി. ശെരീഫ് എന്നിവര്‍ പ്രസംഗിച്ചു.
'കര്‍മമുദ്ര' എന്ന പുസ്തകം പാണക്കാട് ഹമീദലി ശിഹാബ്തങ്ങള്‍ പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് വൈസ്?പ്രസിഡന്റ് പി.കെ. അബൂബക്കറിന് നല്‍കി പ്രകാശനംചെയ്തു. 'സ്‌നേഹജാലിക' എന്ന വീഡിയോ സി.ഡിയുടെ പ്രകാശനവും നടന്നു.