കാസര്‍കോട് : രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന തീവ്രവാദപ്രവര്‍ത്തനം നമ്മുടെ മഹലുകളിലേക്ക് വ്യാപിക്കാതിരിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്തിറങ്ങണമെന്നും അതിന് മഹല്ല് തലത്തില്‍ ബോധവര്‍ക്കരണം നടത്തണമെന്നും പാണക്കാട് സയ്യിദ് സ്വദിഖലി ശിഹാബ് തങ്ങള്‍ പ്രസ്‌താവിച്ചു. എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ ഭാരവാഹികളുടെ പ്രഥമ യോഗം ഉല്‍ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ബഷീര്‍ ദാരിമി തളങ്കര, കെ.പി.പി തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍, ഹാരീസ് ദാരിമി ബെദിര, അബൂബക്കര്‍ സാലുദ് നിസാമി, സുഹൈര്‍ അസ്‌ഹരി, എം.എ ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി മഞ്ചേശ്വരം, ഹബീബ് ദാരിമി, മൊയ്‌തീന്‍ കുഞ്ഞി ചെര്‍ക്കള, സത്താര്‍ ചന്തേര, അഷ്‌റഫ് അസ്‌ഹരി, ഹനീഫ് കുമ്പടാജ എന്നിവര്‍ സംബന്ധിച്ചു.