എസ്.വൈ.എസ് മണ്ഡലം സമ്മേളനം

പൊന്നാനി: പ്രമാണങ്ങളെ സ്വന്തം യുക്തിക്കനുസരിച്ച് വ്യാഖ്യാനിച്ചവരാണ് മുസ്‌ലിം സമൂഹത്തിന്റെ ഐക്യം തകര്‍ത്തതെന്ന് പൊന്നാനി എസ്.വൈ.എസ് മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. സി.എം. ബഷീര്‍ ഫൈസി അധ്യക്ഷതവഹിച്ചു. അബ്ദുസമദ്, പി.പി. മുഹമ്മദ് ഫൈസി, മുസ്തഫ അശ്‌റഫി, എം.വി. ഇസ്മായില്‍ മുസ്‌ലിയാര്‍, മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, ഖാസിം ഫൈസി, ടി.എ. റഷീദ് ഫൈസി, സി.കെ. മുഹമ്മദ് ഹാജി, സി.പി. ശിഹാബ് ഹാജി, ടി.വി. ഹസ്സന്‍ എന്നിവര്‍ പ്രസംഗിച്ചു.