കുമ്പളമേഖല സംയുക്ത ഖാസി സ്ഥാനമേറ്റു

കുമ്പള:കുമ്പളമേഖല സംയുക്ത ഖാസിയായി കാസര്‍കോട് സംയുക്ത ജുമാ അത്ത് ഖാസി ടി.കെ.എം.ബാവമുസ്‌ല്യാര്‍ സ്ഥാനമേറ്റു. കുമ്പള ബദര്‍ ജുമാ മസ്ജിദില്‍ നടന്ന ചടങ്ങില്‍ സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ഖാസി ടി.കെ.എം. ബാവമുസ്‌ല്യാര്‍ക്ക് തലപ്പാവ് അണിയിച്ചു. ചെയര്‍മാന്‍ യു.എം. അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. സംയുക്ത ജമാ അത്ത് പ്രസി. ചെര്‍ക്കളം അബ്ദുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ അബ്ദുല്ല ഖാസിയെ പരിചയപ്പെടുത്തി. പഞ്ചായത്ത് പരിധിയില്‍പ്പെട്ട 22 മഹല്ല് പ്രസിഡന്റ് - സെക്രട്ടറിമാര്‍ നിയുക്ത ഖാസിയെ ബൈഅത്ത് ചെയ്തു. അബ്ദുറസ്സാഖ് ബുസ്താനി, സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍, മംഗലാപുരം ഖാസി ത്വാഖ അഹ്മദ് മുസല്യാര്‍, ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍, അബ്ദുല്‍ ജബ്ബാര്‍ മുസ്‌ല്യാര്‍ മിത്ത്‌ബൈല്‍, എം.എ.ഖാസി മുസ്‌ല്യാര്‍, മെട്രോ മുഹമ്മദ് ഹാജി, സി.ടി.അഹമ്മദലി എം.എല്‍.എ, പി.എ.അശ്‌റഫലി, എ.അബൂബക്കര്‍ ഹാജി പൈവളിക, സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര, ബഷീര്‍ ബെള്ളിക്കോത്ത്, തളങ്കര ഇബ്രാഹിം ഖലീല്‍, എം.അബ്ദുല്‍ സലാം ഫൈസി, ബി.കെ.അബ്ദുള്‍ ഖാദിര്‍ അല്‍ഖാസിമി, യു.എച്ച്.മുഹമ്മദ് മുസ്‌ല്യാര്‍, കെ.മുഹമ്മദ്, എം.ഖാലിദ് ഹാജി, ബി.എം.അബൂബക്കര്‍, സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി, കെ.മുഹമ്മദ് അറബി, കെ.എ.ഹമീദ് ഹാജി, അബ്ദുസ്സലാം ദാരിമി ആലംപാടി, കെ.എല്‍.അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി, ഗോള്‍ഡന്‍ അബ്ദുല്‍ഖാദര്‍, വി.പി.അബൂബക്കര്‍ ഹാജി, എം.അബ്ബാസ്, പി.കെ.അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍, മൂഡിഗര അബൂബക്കര്‍ മുസ്‌ല്യാര്‍, എന്‍.അബ്ദുല്ല, എം.കെ.അബ്ദുല്‍ ഖാദിര്‍ എന്നിവര്‍ സംസാരിച്ചു. യു.എം.ഉസ്താദ് ഷാള്‍ അണിയിച്ചു. സയ്യിദ് ഹാദി തങ്ങള്‍ സ്വാഗതവും കണ്‍വീനര്‍ കെ.മുഹമ്മദലി നന്ദിയും പറഞ്ഞു.