ഇര്‍ഫാനിയ വാര്‍ഷികം: ആദര്‍ശസമ്മേളനം നടത്തി

ചപ്പാരപ്പടവ്:ഇര്‍ഫാനിയ അറബിക് കോളേജ് 18-ാം വാര്‍ഷിക 10-ാം സനദ്ദാന മഹാസമ്മേളനത്തോടനുബന്ധിച്ച് ആദര്‍ശ സമ്മേളനം നടന്നു. കെ.കെ.അബൂബക്കറിന്റെ അധ്യക്ഷതയില്‍ അബ്ദുറഹ്മാന്‍ അല്‍ ഹൈതമി ബ്ലാത്തൂര്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. മുനിര്‍ ഫൈസി, അബ്ദുറഹ്മാന്‍ കല്ലായി എന്നിവര്‍ പ്രഭാഷണം നടത്തി. മുഹമ്മദലി മന്നാനി, പി.പി.മുഹമ്മദ്കുഞ്ഞി, മുഹമ്മദലി അസ്ഹരി മട്ടന്നൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജംഇയ്യത്ത്, ദാ ഇറത്ത് സംഗമം സുലൈമാന്‍ ഫൈസി മാളിയേക്കല്‍ ഉദ്ഘാടനംചെയ്തു. അബ്ദുള്‍കരീം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഇര്‍ഫാനിയ്യ ജനറല്‍ബോഡി യോഗം എം.പി.ഹസന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ അബ്ദുറഹ്മാന്‍ ഫൈസി മാണിയൂര്‍ ഉദ്ഘാടനംചെയ്തു.