പൊന്നാനി ഉസ്താദ് സ്മാരകസൗധത്തിന് ശിലയിട്ടു

മാവൂര്‍: നാലു പതിറ്റാണ്ടുകാലം കൂളിമാട്, പി.എച്ച്.ഇ.ഡി. പ്രദേശങ്ങളില്‍ മത, സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന പൊന്നാണി മുഹമ്മദ് മുസ്‌ല്യാരുടെ സ്മരണയ്ക്കായി നിര്‍മിക്കുന്ന കെട്ടിടത്തിന് പാണക്കാട് സയ്യിദ് അബാസ് അലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു.സ്മാരക കമ്മിറ്റി ചെയര്‍മാന്‍ സി.എ. ശുക്കൂര്‍ അധ്യക്ഷത വഹിച്ചു. എം. കുഞ്ഞാലന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ എന്‍.എം. ഹുസൈന്‍ സ്വാഗതവും വി.എ. മജീദ് നന്ദിയും പറഞ്ഞു.ഇതോടനുബന്ധിച്ചുനടന്ന ശിഷ്യസംഗമം റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. മഹല് ജമാ അത്ത് പ്രസിഡന്റ് എടക്കാട് മൊയ്തീന്‍ ഹാജി അധ്യക്ഷത വഹിച്ചു. സി.കെ. ശുക്കൂര്‍, സി. മുഹമ്മദ്, അബ്ദുറഹ്മാന്‍ ലത്തീഫി, അബൂബക്കര്‍ വൈത്തല, കെ. വീരാന്‍കുട്ടി, വി. അബൂബക്കര്‍, ടി. കലന്തന്‍, പി. ഷാഹുല്‍ ഹമീദ്, എസ്.എം. ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍.എം. ഹുസൈന്‍ സ്വാഗതവും വി.സി. മുഹമ്മദ് നന്ദിയും പറഞ്ഞു.