കാസറകോട് :മുത്തുനബി(സ)സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയവുമായി എസ്.കെ .എസ്.എസ്.എഫ്‌സംസ്ഥാന വ്യാപകമായി റബിഉല്‍ അവ്വലില്‍ ഒന്ന് മുതല്‍ മുപ്പത് വരെ സംഘടിപ്പിക്കുന്ന റബീഅ് കാമ്പയിന്റെ കാസറകോട് ജില്ലാ തല ഉല്‍ഘാടനവും മീലാദ് കോണ്‍ഫറന്‍സും ജനുവരി 9ന് വൈകിട്ട് 3 മണിക്ക് കോട്ടിക്കുളത്ത് വെച്ച് സംഘടിപ്പിക്കാന്‍ എസ്.കെ. എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പരിപാടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.മജീദ് ബാഖവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തും.യോഗത്തില്‍ ജില്ലാപ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.ഹാഷിം ദാരിമി ദേലമ്പാടി,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,ഹാരിസ്ദാരിമി ബെദിര,സി.പി.മൊയ്തു മൗലവി ചെര്‍ക്കള,ഹമീദ് ഫൈസി കൊല്ലമ്പാടി,സിദ്ദീഖ് അസ്ഹരി പാത്തൂര്‍,മുനീര്‍ ഫൈസി ഇടിയടുക്ക,മഹ്മൂദ് ദേളി,മുഹമ്മദലി നീലേശ്വരം, തുടങ്ങിയവര്‍ സംബന്ധിച്ചു.