
പൊതുസമ്മേളനം എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, മുഹമ്മദ് രാമന്തളി എന്നിവരാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിനും, മെട്രൊ മുഹമ്മദ് ഹാജിക്കും സ്വീകരണം നല്‍കും. സ്വാഗത സംഘം ചെയര്‍മാന്‍ ഷാഫി ഹാജി കട്ടക്കാല്‍ അദ്ധ്യക്ഷത വഹിക്കും, കണ്‍വീനര്‍ താജുദ്ദീന്‍ ചെമ്പിരിക്ക സ്വാഗതവും മണ്ഡലം സെക്രട്ടറി ഹമീദ് കുണിയ നന്ദിയും പറയും. എസ്.വൈ.എസ് ജില്ലാ നേതാക്കന്മാരും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. സ്വാഗത സംഘം യോഗത്തില്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കെ.കെ. അബ്ദുല്ല ഹാജി, ശാഫി ഹാജി കട്ടക്കാല്‍, താജുദ്ദീന്‍ ചെമ്പിരിക്ക, ഹമീദ് കുണിയ, എ.പി. മുഹമ്മദ് ഹാജി, റഫീക്ക് അങ്കക്കളരി, ഹംസ കട്ടക്കാല്‍, കെ.പി. അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍ കടാങ്കോട്, അബ്ദുല്‍ ഖാദര്‍ കളനാട് എന്നിവര്‍ സംബന്ധിച്ചു.