കാസറകോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ഉത്തരമേഖലാ പ്രതിനിധി സമ്മേളനം ചെര്‍ക്കളയില്‍ സമാപിച്ചു. ജില്ലാ ട്രഷറര്‍ ഹാഷിം ദാരിമി ദേലമ്പാടി അധ്യക്ഷത വഹിച്ചു. സുന്നീ മഹല്ല് ഫെഡറേഷന്‍ കാസറകോട് മണ്ഡലം പ്രസിഡണ്ട് അഹമ്മദ് മുസ്ലിയാര്‍ ചെര്‍ക്കള ഉല്‍ഘാടനം ചെയ്തു.എസ്.കെ. എസ്.എസ്.എഫ്.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം കര്‍മ്മപദ്ധതി അവതരിപ്പിച്ചു.ഇബ്രാഹിം ഫൈസി ജെഡിയാര്‍,ടി.പി.അലി ഫൈസി,അബൂബക്കര്‍ സാലൂദ് നിസാമി,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,സി.പി.മൊയ്തു മൗലവി ചെര്‍ക്കള,അബ്ദുല്‍ ഖാദര്‍ ഫൈസി പള്ളങ്കോട്,മുനീര്‍ ഫൈസി ഇടിയടുക്ക,അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍,മൊയ്തീന്‍ ചെര്‍ക്കള,സുബൈര്‍ ദാരിമി പൈക്ക,ഹമീദ് അര്‍ശദി, ജമാലുദ്ദീന്‍ ദാരിമി,സിദ്ദീഖ് ബെളിഞ്ചം,ആലിക്കുഞ്ഞി ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.