എസ്.കെ.എസ്.എസ്.എഫ്. സമൂഹത്തിന് മാതൃക: സാദിഖലി ശിഹാബ് തങ്ങള്‍

കടവല്ലൂര്‍: എസ്.കെ. എസ്.എസ്.എഫ്. സമൂഹത്തിന് മാതൃകയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കടവല്ലൂര്‍ വടക്കുമുറി എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് മൗലീദ് വാര്‍ഷികത്തിന്റെയും, പ്രഭാഷണ സദസിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ചെയര്‍മാന്‍ എം.എം. ജമാല്‍ അധ്യക്ഷത വഹിച്ചു. ഔന്നത്യത്തിന്റെ രാജപാത എന്ന വിഷയത്തെ ആസ്പദമാക്കി ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് എം.എ. മുഹമ്മദ് ഹാജി, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇബ്രാഹിം ഫൈസി പഴുന്നാന എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ നാസര്‍ എം.എം. സ്വാഗതവും ആഷിക് കടവല്ലൂര്‍ നന്ദിയും പറഞ്ഞു.