ഫാത്തിമത്തുസുഹറ മെമ്മോറിയല്‍ ബാലികാ അനാഥമന്ദിരത്തിന് തറക്കല്ലിട്ടു.

ചെത്തല്ലൂര്‍: തെക്കുംമുറി പൊടൈയ്ക്കാട് ഫാത്തിമത്തുസുഹറ മെമ്മോറിയല്‍ ബാലികാ അനാഥമന്ദിരത്തിന് തറക്കല്ലിട്ടു. പാണക്കാട് ഹൈദരാലി ഷിഹാബ്തങ്ങള്‍ തറക്കല്ലിടല്‍കര്‍മം നിര്‍വഹിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങള്‍ അധ്യക്ഷനായി. സൈനുദ്ദീന്‍ ചെറുശ്ശേരി, എന്‍.സൂപ്പി, മൊയ്തുട്ടി ദാരിമി, അബ്ദുള്ള ദാരിമി, അബ്ദുള്‍അസീസ് ദാരിമി, മുഹമ്മദ്‌റഫീഖ് ദാരിമി, മൊയ്തുണ്ണിദാരിമി, മജീദ് ദാരിമി, ഇസ്മായില്‍ അന്‍വരി, ഹംസ മുസ്‌ലിയാര്‍, ജാഫര്‍ ഫൈസി, മുഹമ്മദ്, അല്‍ശിഫ എം.ഡി, ഉണ്ണീന്‍ പി.ടി, വാപ്പുഹാജി വി.ടി, ഹംസഹാജി പിലാക്കല്‍, ഉമ്മര്‍.കെ, എന്നിവര്‍ പങ്കെടുത്തു.