ഖുര്‍ ആന്‍ സെമിനാര്‍

കല്പറ്റ: ഡബ്ല്യു.എം.ഒ. ഷരീഫ ഫാത്തിമ തഹ്ഫീദുല്‍ ഖുര്‍ ആന്‍ വാര്‍ഷികത്തോടനുബന്ധിച്ച് ഖുര്‍ ആന്‍ സെമിനാര്‍ മെയ് 24ന് കഞ്ഞോത്ത് നടക്കും. പത്തുമണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ടി.ഐ. അഹമ്മദ് കബീര്‍, റഫീഖ് സകരിയ്യ ഫൈസി, കെ. അബ്ദുള്ള ദാരിമി എന്നിവര്‍ യഥാക്രമം ഖുര്‍ആനിന്റെ സമകാലിക വായന, ഖുര്‍ആന്‍ ദര്‍ശനവും സമീപനവും സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ഖുര്‍ ആനിന്റെ സന്ദേശം തുടങ്ങിയ വിഷയങ്ങളവതരിപ്പിക്കും.മഹല്ലുകളില്‍ നിന്ന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന എസ്.എസ്.എല്‍.സി. പാസായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം.