പൈതൃകബോധന ആദര്‍ശ കാമ്പയിന്‍ സമ്മേളന വാഹനപ്രചാരണജാഥയ്ക്ക് തുടക്കമായി.

കരുവാരകുണ്ട്: പൈതൃകബോധന ആദര്‍ശ കാമ്പയിന്‍ സമ്മേളന വാഹനപ്രചാരണജാഥയ്ക്ക് തുടക്കമായി. സുന്നി യുവജനസംഘം വണ്ടൂര്‍ മണ്ഡലം കമ്മിറ്റിയാണ് സംഘടിപ്പിച്ചത്. പി. സൈതാലി മുസ്‌ലിയാര്‍ ജാഥാ ക്യാപ്റ്റന്‍ കാട്ടുമുണ്ട കുഞ്ഞമ്മദ് മുസ്‌ലിയാര്‍ക്ക് സമസ്തയുടെ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഒ.കെ. കുഞ്ഞാപ്പ തങ്ങള്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.കെ. അബൂബക്കര്‍ ഫൈസി, ഒ.പി. അലി, സി.ടി. യൂസഫ്, ടി. മുനീര്‍ ഫൈസി, അബ്ദുല്‍അസീസ് ഫൈസി, അബ്ദുറഹ്മാന്‍ ദാരിമി ചോക്കാട് എന്നിവര്‍ സംബന്ധിച്ചു.