എസ്.വൈ.എസ്.മണ്ഡലം സമ്മേളനം

എടപ്പാള്‍ : എസ്.വൈ.എസ്.പൊന്നാനി മണ്ഡലം സമ്മേളനം ഒന്‍പതിന് ചമ്രവട്ടത്ത് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനപ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. ആറു മുതല്‍ പൈതൃക സന്ദേശപ്രയാണം, ടാസ്‌ക്‌ഫോഴ്‌സ് പ്രകടനം എന്നിവയും നടക്കും. മണ്ഡലം കമ്മിറ്റിയോഗത്തില്‍ പ്രസിഡന്റ് പി.വി.മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. സി.എം.ബഷീര്‍ ഫൈസി, ഖാസിം ഫൈസി, മൂസ മൗലവി, ടി.എ.റഷീദ് ഫൈസി, ഷഹീര്‍ അന്‍വരി, റസാഖ്, റഫീഖ് ഫൈസി തെങ്ങില്‍, സലാം മൂതൂര്‍, കെ.എ.ബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.