SKSSF തൃശൂര്‍ ജില്ലാ സന്ദേശ യാത്ര ഇന്ന്

തൃശൂര്‍ : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയവുമായി ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം ജില്ലയില്‍ നടക്കുന്ന പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ സന്ദേശ യാത്ര ഇന്ന് പുലിക്കണ്ണിയില്‍ നിന്ന് രാവിലെ 9 മണിക്ക് ഇന്നത്തെ യാത്രക്ക് ആരംഭം കുറിക്കും 11.30 ന് കോണത്തുകുന്ന് എത്തിയ യാത്ര 3.30 ന് ചെന്ത്രാപ്പിന്നിയില്‍ എത്തും 4.30 ന് കാട്ടൂര്‍, 5.30 ന് വാടാനപ്പിള്ളി, തുടങ്ങീ സ്വീകരണ കേന്ദ്രങ്ങളിലൂടെ വൈകീട്ട് 6.30 ന് എടക്കഴിയൂരില്‍ സമാപിക്കും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur