ബദിയടുക്ക : 2015 ഫെബ്രുവരി 19മുതല്‍ 22വരെ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ബദിയടുക്ക മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സമര്‍ഖന്ദ് സന്ദേശയാത്ര പൈക്കയില്‍ നിന്ന് ആരംഭിച്ചു. മേഖലാ പരിധിയിലെ മുപ്പതോളം ശാഖകളില്‍ പര്യടനം നടത്തി ഇന്ന് വൈകുന്നേരം ബെളിഞ്ചയില്‍ സമാപിക്കും. മേഖലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പൈക്ക നായകനും ആദം ദാരിമി നാരമ്പാടി, അബ്ദുല്‍ ഹമീദ് ഖാസിമി പൈക്ക, ആലിക്കുഞ്ഞി ദാരിമി ഉപനായകരും സിദ്ദീഖ് ബെളിഞ്ചം ഡയറക്ടറും റസാഖ് അര്‍ശദി കുമ്പഡാജെ കോ. ഓഡിനേറ്ററുമായ ജാഥയ്ക്ക് എല്ലാ ശാഖകളിലും വിപുലമായ സ്വീകരണ പരിപാടിയാണ് ഒരുക്കിയിട്ടുള്ളത്. പൈക്കം മഖാം സിയാറത്തിന്ന്‌സയ്യിദ് എന്‍. പി. എം. ഫസല്‍കോയമ്മ തങ്ങള്‍ അല്‍ബുഖാരി നേതൃത്വം നല്‍കി. സന്ദേശയാത്ര ജാഥാ നായകന്ന് പതാക കൈമാറി എസ് കെ എസ് എസ് എഫ്. മുന്‍ ജില്ലാ ജന. സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. കെ. എസ്. റസാഖ് ദാരിമി, മുനീര്‍ഫൈസി ഇഡിയടുക്ക, മൂസ മൗലവി ഉബ്രങ്കള, ശാഹുല്‍ ഹമീദ് അര്‍ശദി ഉക്കിനടുക്ക, ബഷീര്‍ മൗലവി കുമ്പഡാജെ, ശബീര്‍ ദാരിമി, ഖലീല്‍ ബെളിഞ്ചം, ഷരീഫ് ഹനീഫി, ഖലീല്‍ ഹുദവി ഉബ്രങ്കള, അബ്ദുല്ല ഫൈസി കുഞ്ചാര്‍, അസീസ് പാട്‌ലടുക്ക, ലത്തീഫ് മാര്‍പ്പിനടുക്ക, കുഞ്ഞാമു പൈക്ക, ബഷീര്‍ ദാരിമി നെക്രാജ, അന്‍വര്‍ തുപ്പക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രണ്ടാം ദിവസ പരിപാടി പുണ്ടൂരില്‍ നിന്നും സുന്നിയുവജന സംഘം കാസറകോട് മണ്ഡലം പ്രസിഡണ്ട് പി. എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട് ഉദ്ഘാടനം ചെയ്യും. സമാപന പരിപാടി ബെളിഞ്ചയില്‍ ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ ഉദ്ഘാടനം ചെയ്യും.
- general secretary skssf bdk