മുള്ളേരിയ : 2015 ഫെബ്രുവരി 19മുതല്‍ 22വരെ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി മുള്ളേരിയ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സമര്‍ഖന്ദ് സന്ദേശയാത്ര ഇന്ന് (07-02-2015 ശനി) രാവിലെ 8 മണിക്ക് കിന്നിംഗാറില്‍ നിന്നും ആരംഭിക്കും. അബ്ദുല്‍ ഹമീദ് അര്‍ഷദി നായകനും മൂസ കുണ്ടാര്‍, സി. എച്ച് അഷ്‌റഫ് ഉപനായകനും കെ. എച്ച്. അഷ്‌റഫ് ഫൈസി കിന്നിംഗാര്‍ ഡയറക്ടറും ഇബ്രാഹിം അസ്ഹരി കോഡിനേറ്ററുമായ ജാഥ വൈകുന്നേരം കൊറ്റുമ്പയില്‍ സമാപിക്കും. രാവിലെ പള്ളപാടി മഖാം സിയാറത്തിന്ന് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ നേതൃത്വം നല്‍കും. യാത്ര ജാഥാനായകന്ന് പതാക കൈമാറി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്യും. സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബ്ദുറഹ്മാന്‍ ഫൈസി, അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി, മാഹിന്‍ ദാരിമി ഗാളിമുഖം, ഖലീല്‍ ഹുദവി കൊമ്പോട്, മന്‍സൂര്‍ ഹുദവി മുള്ളേരിയ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും. സമാപന സമ്മേളനം ജില്ലാ ട്രഷറര്‍ ഹാശിം ദാരിമി ദേലമ്പാടി ഉദ്ഘാടനം ചെയ്യും.
- general secretary skssf bdk