സമര്‍ഖന്ദ് പതാക ജാഥക്ക് ജില്ലയില്‍ ഉജ്വല വരവേല്‍പ്പ്; സ്വീകരിക്കാനെത്തിയത് ആയിരങ്ങള്‍

എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയില്‍ സ്ഥാപിക്കാനുള്ള പതാക കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവിയില്‍ നിന്നും സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങുന്നു
മലപ്പുറം : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയില്‍ സ്ഥാപിക്കാനുള്ള പതാകയുമായി വിശുദ്ധ മക്കയില്‍ നിന്നും പ്രയാണമാരംഭിച്ച പതാക ജാഥക്ക് ജില്ലയില്‍ ഉജ്വല വരവേല്‍പ്പ്. കോഴിക്കോട് എയര്‍പ്പോര്‍ട്ടില്‍ ഇന്നലെ ഉച്ചക്ക് 1.30 ന് എത്തിയ പതാക ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി. കണ്ണിയത്ത് മഖാം, തൃപ്പനച്ചി മഖാം, കൊണ്ടോട്ടി ഖാദിയാരകം മഖാം, പാണക്കാട് മഖാം, കാളമ്പാടി മഖാം എന്നിവിടങ്ങളില്‍ സിയാറത്തും നടന്നു. ഒ.കെ.എം കുട്ടി ഉമരി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെ.എന്‍.എസ് മൗലവി, ആര്‍.വി സലീം, അയ്യൂബ് കൂളിമാട്, ഇസ്മായീല്‍ ഹാജി എടച്ചേരി, ബാലത്തില്‍ കെ.പി ബാപ്പു ഹാജി, സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍, വി.കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍, പി.എം റഫീഖ് അഹമ്മദ്, ശമീര്‍ ഫൈസി ഒടമല, ഇബ്രാഹീം ഫൈസി ഉഗ്രപുരം, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, സി.ടി അബ്ദുല്‍ ജലീല്‍, സഹീര്‍ അന്‍വരി പുറങ്ങ്, ശിഹാബ് കുഴിഞ്ഞൊളം, ഉമര്‍ദാരിമി പുളിയക്കോട്, നിയാസലി തങ്ങള്‍, ഉമര്‍ഫാറൂഖ് കരിപ്പൂര്‍, വി.എ മജീദ് വാണിയമ്പലം, പി.താജുദ്ദീന്‍ മൗലവി, കെ.സി നൗഫല്‍. ഉമര്‍ ഫാറൂഖ് മണിമൂളി, അലവിക്കുട്ടി ഫൈസി പുല്ലാര, റഫീഖ് ഫൈസി തെങ്ങില്‍, ജലീല്‍ ഫോസി അരിമ്പ്ര, പി.സി നാസര്‍ ഒളവട്ടൂര്‍, ടി.പി അനീസ് ഫൈസി, എം.എ ജലീല്‍ സംബന്ധിച്ചു.
- SKSSF STATE COMMITTEE