സ്‌നേഹസന്ദേശം പകര്‍ന്ന്, സ്വാന്തനസ്പര്‍ശവുമായി നീതിബോധനയാത്ര ശ്രദ്ധേയമാവുന്നു

ആലപ്പുഴ : വേറിട്ട അനുഭവങ്ങളുമായി എസ് കെ എസ് എസ് എഫ് നീതിബോധന സന്ദേശറാലി ആവേശകരമായ വരവേല്‍പുകളേറ്റുവാങ്ങി ജൈത്രയാത്ര തുടരുന്നു. സൗഹൃദ സന്ദേശങ്ങള്‍ പങ്കുവെച്ച് സാംസ്‌കാരിക സാഹിത്യ മേഖലയിലെ പ്രമുഖരെ സന്ദര്‍ശിച്ച് സില്‍വര്‍ ജൂബിലി സന്ദേശം കൈമാറിയും സംഘടനയുടെ റിലീഫ് വിഭാഗമായ സഹചാരിയില്‍ നിന്ന് നിര്‍ധനരായ രോഗികള്‍ക്ക് ധനസഹായം നല്‍കിയും പര്യടനം തുടരുന്ന നീതിബോധനയാത്ര വേറിട്ട അനുഭവമായി മാറുന്നു. ഓരോ സ്വീകരണകേന്ദ്രങ്ങളിലും നിരവധി ഇരുചക്രവാഹനങ്ങളുടെയും മറ്റുവാഹനങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് ജാഥാനായകനെ ആനയിക്കുന്നത്. 
പ്രമുഖ അറബി കവി വിഴിഞ്ഞം സഈദ് മൗലവി, പതിറ്റാണ്ടുകള്‍ മതപ്രഭാഷണ വേദിയില്‍ ശ്രദ്ദേയസാന്നിധ്യമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി, പ്രമുഖ സാഹിത്യകാരന്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരെ തങ്ങള്‍ സന്ദര്‍ശിച്ച് സനേഹോപഹാരം നല്‍കി. 
എഴുന്നൂറോളം ക്ഷേത്രങ്ങളുടെ തന്ത്രിയായ ശ്രീധരന്‍ നമ്പൂതിരി ജാഥാനായകന് കൊടുത്തയച്ച പുസ്തകം വളഞ്ഞവഴിയിലെ സ്വീകരണസ്ഥലത്ത് വെച്ച് കൈമാറി. വളഞ്ഞവഴിയില്‍ നടന്ന സ്വീകരണ സമ്മേളനം സയ്യിദ് അബ്ദുല്ല തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. അഹ്മദ് അല്‍ഖാസിമി അധ്യക്ഷത വഹിച്ചു. എ എം പരീത് എറണാകുളം, ഇബ്രാഹിം ഫൈസി പേരാല്‍, മമ്മൂട്ടി മാസ്റ്റര്‍ തരുവണ തുടങ്ങിയവര്‍ പ്രസംഗിച്ചു. അര്‍ഷദ് ഫൈസി സ്വാഗതവും മാഹിന്‍ അബൂബക്ര്‍ നന്ദിയും പറഞ്ഞു.

ആലപ്പുഴയില്‍ സക്കറിയ ബസാറില്‍ നടന്ന സ്വീകരണസമ്മേളനം മുന്‍കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ എംപി ഉല്‍ഘാടനം ചെയ്തു. സമസ്ത ജില്ല പ്രസിഡണ്ട് സി മുഹമ്മദ് അല്‍ഖാസിമി അധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ മാത്യൂ ആല്‍വിന്‍ അബ്ബാസലി തങ്ങളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. എം എം നസീര്‍, എ എ റസാഖ്, സത്താര്‍ പന്തല്ലൂര്‍ കെ എന്‍ എസ് മൗലവി, അയ്യൂബ് കൂളിമാട്, ആര്‍ വി സലാം, ആഷിഖ് കുഴിപ്പുറം, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, മിര്‍ഷാദ് ചാലിയം, ഖാസിം ദാരിമി വയനാട്, ശഹീര്‍ അന്‍വരി പുറങ്ങ്, കുഞ്ഞാലന്‍കുട്ടി ഫൈസി, ടി പി സുബൈര്‍ മാസ്റ്റര്‍, ഇസ്മാഈല്‍ എടച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. എ എം സുധീര്‍ മുസ്ലിയാര്‍ സ്വാഗതവും നാസിം വലിയമരം നന്ദിയും പറഞ്ഞു. മണ്ണഞ്ചേരി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക് ശേഷം തൊടുപുഴയില്‍ പൊതുസമ്മേളനത്തോടെ സമാപിച്ചു. 

ഇന്ന് (ബുധന്‍) രാവിലെ ഒമ്പതരക്ക് കോതമംഗലം നെല്ലിക്കുഴിയില്‍ പ്രഥമസ്വീകരണ സമ്മേളനം നടക്കും. രാവിലെ പതിനൊന്ന് മണിക്ക് ആലുവ, മൂന്ന് മണിക്ക് കളമശ്ശേരി, നാലരക്ക് കൈപമംഗലം എന്നിവിടങ്ങളിലെ സ്വീകരണപരിപാടികള്‍ക്ക് ശേഷം ചാവക്കാട് സമാപിക്കും. പ്രമുഖ പണ്ഡിതരും നേതാക്കളും പ്രസംഗിക്കും.
- SKSSF STATE COMMITTEE