ഏഴ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത: മദ്‌റസകളുടെ എണ്ണം 9489 ആയി

കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ഏഴ് മദ്‌റസകള്‍ക്ക്  കൂടി അംഗീകാരം നല്‍കിയതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9489 ആയി ഉയര്‍ന്നു.
ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ - പാതായ്ക്കര, നൂറുല്‍ ഇസ്‌ലാം സെക്കന്ററി മദ്‌റസ - നെല്ലിക്കുന്ന്, ബ്രൈറ്റ് ലൈന്‍ മദ്‌റസ - കാലടി (മലപ്പുറം), കെ.എച്ച്. മെമ്മോറിയല്‍ സ്‌കൂള്‍ & മദ്‌റസ - മഞ്ഞക്കുളം (പാലക്കാട്), ദീനുല്‍ ഇസ്‌ലാം അല്‍ജാമിയാ ബര്‍കതിയ്യത്തുര്‍റബ്ബാനിയ്യ (ലക്ഷദ്വീപ്), ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ - റുസ്താക്ക് - മുലദ്ദ (ഒമാന്‍), തഅ്‌ലീമുസ്വിബ്‌യാന്‍ മദ്‌റസ - കെ.ആര്‍.നഗര്‍ (മൈസൂര്‍) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ: എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, എം.എ.ഖാസിം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, ടി.കെ. പരീക്കുട്ടി ഹാജി, എം.സി. മായിന്‍ ഹാജി, ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എം.മുഹിയദ്ദീന്‍ മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സംസാരിച്ചു.
- SKIMVBoardSamasthalayam Chelari