ക്യാമ്പ് പ്രതിനിധികള്‍ക്ക് ഊഷ്മളമായ വരവേല്‍പ്പ്

5000 പേര്‍ക്ക് ഇരിക്കാവുന്ന വൈഫൈ സംവിധാനമുള്ള വേദി
2000 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന വിശാലമായ കാന്റീന്‍

തൃശ്ശൂര്‍ : വെള്ളിയാഴ്ച്ച ഉച്ചയോടെ ആരംഭിച്ച എസ് കെ എസ് എസ് എഫ് ഗ്രാന്‍ഡ് ഫിനാലെ പഠനക്യാമ്പ് പ്രതിനിധികള്‍ക്ക് ഉജ്ജ്വലമായ വരവേല്‍പ്പ്. രണ്ടായിരം പേര്‍ക്ക് ഒരേസമയം വ്യത്യസ്ത ഭക്ഷണങ്ങളൊരുക്കിയാണ് സമര്‍ഖന്ദ് നഗരി ക്യാമ്പ് പ്രതിനിധികള്‍ക്ക് ആഥിത്യമരുളിയത്. അയ്യായിരം ക്യാമ്പ് പ്രതിനിധികള്‍ക്ക് സജ്ജമാക്കിയ ഹൈടെക് വേദിക്കുപുറമെയാണ് അതിഥികളെ സ്വീകരിക്കാന്‍  വിശാലമായ കാന്റീന്‍ സൗകര്യമൊരുക്കിയത്. നാലുദിവസം നീണ്ടുനില്‍ക്കു പഠനക്യാമ്പില്‍ ഉറങ്ങാനും മറ്റുപ്രാഥമിക സൗകര്യങ്ങള്‍ക്കുമായി വിശാലമായ സൗകര്യമാണൊരുക്കിയിരിക്കുത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത യുവാക്കളായ അയ്യായിരം പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുത്. ആത്മീയ സംസ്‌കരണത്തിനു പ്രാധാന്യം നല്‍കി സജ്ജീകരിച്ചിട്ടുള്ള ക്യാമ്പില്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തരായ വിദ്യാഭ്യാസ വിചക്ഷണരാണ് വിവിധ പഠനസെഷനുകളിലായി പ്രബന്ധങ്ങളവതരിപ്പിക്കുന്നത്. അതിഥികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുതിനായി ഡോ.ബിശ്‌റുല്‍ ഹാഫിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും ക്യാമ്പില്‍ സജീവമാണ്. വൈ ഫൈ സജ്ജീകരണമൊരുക്കിയ വേദിയില്‍ മുഴുസമയവും ലഭ്യമാകുന്ന തരത്തില്‍ വെള്ളവും ചായയുമൊരുക്കിയും സമര്‍ഖന്ദ് അതിഥികളെ ഊഷ്മളമായി സല്‍ക്കരിച്ചു.
- skssf silverjubilee