വിഘിടിത സുന്നി വിഭാഗത്തില്‍ നിന്ന് സമസ്തയുമായി സഹകരിക്കാന്‍ സന്നദ്ധരായവര്‍ക്ക് വരവേല്‍പ്പ് നല്‍കി

കോഴിക്കോട് : വിഘിടിത സുന്നി വിഭാഗത്തില്‍ നിന്ന് രാജിവെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ 50 ഓളം പേര്‍ക്ക് എസ് കെ എസ് എസ് എഫ് നീതിബോധന യാത്രാ സ്വീകരണ സമ്മേളനത്തില്‍ വരവേല്‍പ്പ് നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാന്തപുരം സുന്നി വിഭാഗത്തിന്റെ പ്രദേശിക നേതാക്കന്മാരായി പ്രവര്‍ത്തിക്കുകയും പ്രഭാഷണ വേദികളില്‍ സംഘടനയുടെ പ്രചാരകരായി പ്രവര്‍ത്തിച്ചവരുമാണ് സമസ്തയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. സ്വീകരണ സമ്മേളനം സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനയിലേക്ക് കടന്നുവന്നവര്‍ക്ക് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി സ്വീകരിച്ചു. മുക്കം ഉമര്‍ ഫൈസി, സയ്യിദ് പൂക്കോയ തങ്ങള്‍, ആര്‍ വി കുട്ടി ഹസ്സന്‍ ദാരിമി, ഓണമ്പള്ളി മുഹമ്മദ് ഫൈസി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് എം പി ആദം മുല്‍സി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, മുഹമ്മദ് രാമന്തളി തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ് മുബശിര്‍ തങ്ങള്‍ സ്വാഗതവും സലീം ചെലവൂര്‍ നന്ദിയും പറഞ്ഞു. 
- SKSSF STATE COMMITTEE
Programme Record available here (Kerala islamic Class Room Live)