ബദിയടുക്ക : 2015 ഫെബ്രുവരി 19മുതല്‍ 22വരെ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ബദിയടുക്ക മേഖല സമ്മേളനം ഇന്ന് (ശനി) വൈകുന്നേരം 4 മണിക്ക് ബദിയടുക്ക ടൗണില്‍ പ്രത്യേകം സജ്ജമാക്കിയ ശഹീദെമില്ലത്ത് സി. എം. ഉസ്താദ് നഗറില്‍ നടക്കും. പരിപാടിക്ക് മുന്നോടിയായി കുമ്പഡാജ, ബദിയടുക്ക, നെല്ലിക്കട്ട, നീര്ച്ചാല്, എന്മകജ തുടങ്ങിയ ക്ലസ്റ്റര്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ 25 അംഗങ്ങള്‍ വീതമുള്ള സമര്‍ഖന്ദ് വിളംബര റാലി 3 മണിക്ക് ബദിയടുക്ക ടൗണില്‍ നടക്കും. സമ്മേളനം മേഖലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പൈക്കയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ സെക്രട്ടറി പി. വി. അബ്ദുസലാം ദാരിമി ആലമ്പാടി ഉദ്ഘാടനം ചെയ്യും. അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യപ്രഭാഷണം നടത്തും. പി. എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, ഫസലുറഹ്മാന് ദാരിമി കുമ്പടാജ, റഷീദ് ബെളിഞ്ചം, കെ. എസ്. റസാഖ് ദാരിമി, മുനീര്‍ഫൈസി ഇഡിയടുക്ക തുടങ്ങിയവര്‍ സംസാരിക്കും.
സമര്‍ഖന്ദ് വിളംബര റാലി ഇന്ന് (ശനി)
കുമ്പഡാജ : 2015 ഫെബ്രുവരി 19മുതല്‍ 22വരെ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി കുമ്പഡാജ ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന 25 അംഗങ്ങളുടെ സമര്‍ഖന്ദ് വിളംബര റാലി ഇന്ന് (ശനി) വൈകുന്നേരം 3 മണിക്ക് ബദിയടുക്ക ബോള്‍ക്കട്ടയില്‍ നിന്ന് ആരംഭിച്ച് ബദിയടുക്ക ടൗണില്‍ സമാപിക്കും. റാലിയില്‍ ക്ലസ്റ്റര്‍ പരിധിയിലെ ശാഖകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രത്യേകം യൂണിഫോം ധരിച്ച പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ പ്രസിഡന്റ് ബഷീര്‍ മൗലവി കുമ്പഡാജെ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മുന്‍ ജില്ലാ ജന. സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഖലീല്‍ ബെളിഞ്ചം സ്വാഗതം പറഞ്ഞുലത്തീഫ് മാര്‍പ്പിനടുക്ക, സിദ്ദീഖ് ബെളിഞ്ചം, റസാഖ് അര്‍ശദി കുമ്പഡാജെ, അബ്ദുല്‍ ഖാദര്‍ കുമ്പാജ, മൊയ്തീന് കുഞ്ഞി മൗലവി, അന്‍വര്‍ തുപ്പക്കല്‍, ഹസ്സന്‍കുഞ്ഞി ദര്‍ഘാസ്, അബ്ദുല്ല ഗോളിക്കട്ട, ശിഹാബ് തുപ്പക്കല്‍, ലത്തീഫ് അന്നടുക്ക, അലി അസ്ഹരി മുക്കൂര്‍, ബി. എം. അഷ്റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- general secretary skssf bdk