തൃശൂര്‍ : കേരളത്തിന്റെ സാമ്പത്തിക സുസ്ഥിതി നിലനിര്‍ത്തുന്നതില്‍ അതല്യമായ പങ്ക് വഹിക്കുകയും സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു മികച്ച പിന്തുണനല്‍കുകയും ചെയ്യുന്ന പ്രവാസികളുടെ കുടുംബകം ചര്‍ച്ച ചെയ്ത് പ്രവാസം സെഷന്‍ ശ്രദ്ധേയമായി. സാമ്പത്തികമായി കുടുംബാസൂത്രണം പരാജയപ്പെടുമ്പോഴും പക്വമായി കുട്ടികളെ വളര്‍ത്തുന്നതില്‍ പിഴവുസംഭവിക്കുമ്പോഴും പ്രവാസം ജീവിതത്തിനു ശാപമാവുന്നു. അതു മറികടക്കാന്‍ കേവലധാര്‍മിക യുക്തിയുപയോഗിച്ച് പരിഹാരങ്ങള്‍ കണ്ടത്തേണ്ടതും ആവശ്യമെന്നും ചര്‍ച്ച നിര്‍ദേശിച്ചു. മനശ്ശാസ്ത്രപരമായി അതിനുള്ള പരിഹാരം നിര്‍ദേശിക്കാനാവുന്ന എസ് കെ എസ് എസ് എഫ് പോലുള്ള സംഘടനകളുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും ചര്‍ച്ചക്കു നേതൃത്വം നല്‍കി എസ് വി മുഹമ്മദലി പറഞ്ഞു. ചര്‍ച്ചയില്‍ ഫാത്തിമ മൂസ ഹാജി, നെല്ലറ ശംസുദ്ധീന്‍, അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, എവി അബൂബക്കര്‍ ഖാസിമി, പൂക്കോയ തങ്ങള്‍, പി എച്ച് എസ് തങ്ങള്‍, കെകെ റഫീക്ക് കൂത്തുപറമ്പ് തുടങ്ങി പ്രവാസലോകത്തെ പ്രമുഖര്‍ പങ്കെടുത്തു.
- skssf silverjubilee