തൃശൂര്‍ : വിദ്യാഭ്യാസ രംഗത്തെ പുതിയ ചിന്തകളും ചലനങ്ങളും ചര്‍ച്ച ചെയ്ത സില്‍വര്‍ ജൂബിലി നഗരിയിലെ വെളിച്ചം സെഷന്‍ ഏറെ ശ്രദ്ദേയമായി. മത ഭൗതിക വിദ്യാഭ്യാസ രംഗങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയങ്ങള്‍ ചര്‍ച്ച ചെയ്ത സെഷന്‍ വിദ്യാഭ്യാസ രംഗത്ത് അനിവാര്യമായ പരിഹാരങ്ങള്‍ കാണണമെന്നും ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ആധ്യക്ഷം വഹിച്ച ചടങ്ങ് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. മന്ത്രി എം.കെ മുനീര്‍ മുഖ്യാതിഥിയായിരുന്നു. അഹ്മദ് വാഫി കക്കാട്, സിംസാറുല്‍ ഹഖ് ഹുദവി അബൂദാബി, ഡോ: കെ. മുഹമ്മദ് മുസ്തഫ വിഷയാവതരണം നടത്തി സംസാരിച്ചു. ടി.എം ബഷീര്‍ പനങ്ങാങ്ങര, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, തൊഴിയൂര്‍ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍, ഉമര്‍ മുസ്‌ലിയാര്‍ കിഴിശ്ശേരി, ഹൈദ്രൂസ് മുസ്‌ലിയാര്‍ ചെറുവാളൂര്‍, എ മരക്കാര്‍ ഫൈസി, എം.എം മുഹ്‌യുദ്ദീന്‍ മൗലവി ആലുവ, അബ്ദുല്ല ബാഖവി ബ്ലാങ്ങാട്, പാലത്താഴി മൊയ്തു ഹാജി, എസ്.ക്യു ഹംസ ഹാജി എന്നിവര്‍ സംബന്ധിച്ചു.
- skssf silverjubilee