സ്‌നാപ്പി കിഡ്‌സ് ഇന്റലക്ച്വല്‍ സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന്‍; ഗോള്‍ഡ് കോയിന്‍ വിജയികളെ പ്രഖ്യാപിച്ചു

അവാര്‍ഡ് ദാനം നാളെ (ശനി) തൃശ്ശൂര്‍ സമര്‍ഖന്ദില്‍ വെച്ച് വിതരണം ചെയ്യും

കോഴിക്കോട് : എസ് കെ എസ് എസ് എഫ് 25-ാം വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളൂകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കിയ സ്‌നാപ്പി കിഡ്‌സ് ഇന്റലക്ച്വല്‍ സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന്റെ ഫലം പ്രസിദ്ധീകരിച്ചു. എല്‍.കെ.ജി മുതല്‍ 4-ാം തരം വരെയുളള ക്ലാസ്സുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗോള്‍ഡ് കോയിന്‍ വിജയികളെ ട്രെന്‍ഡ് സംസ്ഥാന ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. എല്‍.കെ.ജി ക്ലാസ്സില്‍ നിന്ന് ഫാത്തിമ ഫിദ പി.പി (പി.കെ.എം.ഐ.സി സ്‌കൂള്‍ പൂക്കോട്ടൂര്‍), യു.കെ.ജി ക്ലാസ്സില്‍ നിന്ന് ഫാത്തിമ റിയ റ്റി (അല്‍ഹുദ ഇംഗ്ലീഷ് സ്‌കൂള്‍ പട്ടര്‍കുളം), 1 ക്ലാസ്സില്‍ നിന്ന് സനാ ഫര്‍ഹ (അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് സ്‌കൂള്‍ ചെറുകുളമ്പ), 2-ാം ക്ലാസ്സില്‍ നിന്ന് ഫാത്തിമ ഇഹ്‌സാനാ (ജാമിയ ഇസ്ലാമിയ മഞ്ചേരി തൃക്കലങ്ങോട്), 3-ാം ക്ലാസ്സില്‍ നിന്ന് റിന്‍ഷാ എം. അബ്ദൂള്‍ റഷീദ് (പി.എം.എസ്.എ വെട്ടിച്ചിറ), 4-ാം ക്ലാസ്സില്‍ നിന്ന് അസീല്‍ കെ (നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍) ഗോള്‍ഡ് കോയിന്‍ വിജയികള്‍ക്കുളള അവാര്‍ഡ് ദാനം തൃശ്ശൂര്‍ സമര്‍ഖന്ദില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയില്‍ വെച്ച് ശനിയാഴ്ച്ച വിതരണം ചെയ്യും. 
അവാര്‍ഡ് പ്രഖ്യാപനച്ചടങ്ങില്‍ ശാഹൂല്‍ ഹമീദ് മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. റിയാസ് നരിക്കുന്നി, അബുദുല്‍ മജിദ് കൊടക്കാട്, നൗഫല്‍ വാകേരി ഖയ്യും കടമ്പോട്, ശംസുദ്ദീന്‍ ഒഴൂകൂര്‍, അലി കെ വയനാട് സംബന്ധിച്ചു. സ്‌നാപ്പി കിഡ്‌സ് ഡയറക്ടര്‍ എം.കെ റഷീദ് കമ്പളക്കാട് സ്വാഗതവും റഹീം ചുഴലി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE