തൃശൂര്‍ : ഭരണകൂടം കയ്യേറാന്‍ നിരന്തരം നിഗൂഢശ്രമങ്ങള്‍ നടത്തുന്ന മതേതര ഇന്ത്യയിലെ ഫാഷിസ്റ്റ് ശക്തികള്‍ ഇന്ത്യ വിഭാവനം ചെയ്യുന്ന സാംസ്‌കാരികോദ്ഗ്രഥനത്തിനു ഭീഷണിയാണെന്ന് സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ വെളിച്ചം സെഷനില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. മുന്‍ജെയുടെയും, ഗോള്‍വാള്‍ക്കറുടെയും വര്‍ഗീയ രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന ആര്‍ എസ് എസ് തീവ്രഹിന്ദുത്വ ശക്തികള്‍ ഹൈന്ദവര്‍ക്കിടയില്‍ വിള്ളല്‍ സൃഷ്ടിക്കുകയാണെന്നും ന്യൂനപക്ഷങ്ങള്‍ക്കെന്ന പോലെ ഹൈന്ദവസമൂഹത്തിനും വെല്ലുവിളിയാണെന്നും ഒരു സാംസ്‌കാരിക ദേശീയത രൂപപ്പെടുത്തുന്നതിലൂടെയാണ് അതിനെ മറികടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെഷനില്‍ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കുകയും താല്‍ക്കാലിക വിദ്യാഭ്യാസം സാമൂഹികദുരാചാരങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിന് പര്യപ്തമല്ലെന്നും പറഞ്ഞു. അഹ്മദ് വാഫി, സിംസാറുല്‍ ഹഖ് ഹുദവി തുടങ്ങിയവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു സംസാരിച്ചു. സംഗമത്തില്‍ പി കെ പി അബ്ദുറഹ്മാന്‍ മുസ് ലിയാര്‍ ഉദ്ഘാടനവും പ്രൊഫ. ഡോ. അബ്ദുല്‍ മജീദ് ആമുഖവും റിയാസ് നരിക്കുനി സമാപ്തിയും നിര്‍വഹിച്ചു.
- skssf silverjubilee