![]() |
നീതി ബോധനയാത്രക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു |
തൊടുപുഴ : രാജ്യത്തെ വംശീയമായി വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച നീതി ബോധനയാത്രക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര കാഴ്ചപ്പാടാണ് ലോകത്ത് ഇന്ത്യയുടെ യശസ് ഉയര്‍ത്താന്‍ കാരണം. എല്ലാ മത വിശ്വാസികള്‍ക്കും അവരവരുടെ മതത്തിന്റെ ആശയങ്ങള്‍ അനുസരിച്ച് ജീവിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. ഇതിനെ വികലമാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തണമെന്നും തങ്ങള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ മൗലവി പാലമലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കെ ഇ മുഹമ്മദ് മുസലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് യമാനി പ്രമേയ പ്രഭാഷണവും സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണവും നടത്തി. സിദ്ദീഖ് ഫൈസി, അയ്യൂബ് കുഴിമാട്, കെ എന്‍ എസ് മൗലവി, മമ്മൂട്ടി മാസ്റ്റര്‍, ഇസ്മായില്‍ ഹാജി, അബ്ദുല്‍ കബീര്‍ റഷാദി, പി എസ് അബ്ദുല്‍ ജബ്ബാര്‍, അഷ്‌റഫ് അഷ്‌റഫി, ജലീല്‍ ഫൈസി, എം എം ഫത്തഹുദ്ദീന്‍, സി ഇ മൈതീന്‍, അബ്ദുല്‍ അസീസ്, അന്‍ഷാദ് കുറ്റിയാനി, അബ്ദുല്‍ കബീര്‍ മൗലവി ഉണ്ടപ്ലാവ്, ഹനീഫ മൗലവി, മുഹമ്മദ് കോയ ബാഖവി, പി എസ് സുബൈര്‍, മുഹമ്മദ് ഫൈസി, പി ഇ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- skssf idukki