തൃശൂര്‍ : എഴുത്ത് സത്യത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നു. ഇന്നതേ വായിക്കാവൂ, ഇന്നത് വായിക്കരുതെന്ന ശാഠ്യങ്ങള്‍ ഫാഷിസത്തിന്റോതാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ മൂന്നാം ദിനമായ ഇന്നലെ ഉച്ചക്കു ശേഷം വന്ന സാംസ്‌കാരികം സെഷനില്‍ സാഹിത്യം : വായന, ഇടപെടല്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം. സാഹിത്യത്തെ തെറ്റായി വായിക്കുന്ന കാലമാണിത്. അത്തരം ദുഷ്പ്രവണതകളുടെ ഇരയാണ് തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്‌ലാമിക സംസ്‌കൃതികള്‍ നമ്മോട് പല സത്യങ്ങളും പറഞ്ഞു തരുന്നുണ്ട്. ആ സംസ്‌കൃതി നമ്മുടെ സ്വത്തായി കണ്ട് സാഹിതീയ പുരോഗമനത്തിനായി മുന്നിട്ടിറങ്ങണമെന്നും സെഷന്‍ ഉല്‍ഘാടനം ചെയ്ത സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കല ഇസ്‌ലാമിക വീക്ഷണമെന്ന വിഷയത്തില്‍ സൈത് മുഹമ്മദ് നിസാമി സംസാരിച്ചു. ആക്കോട് മൊയ്തീന്‍ കുട്ടി ഫൈസി അധ്യക്ഷനായിരുന്നു. അസീലലി ശിഹാബ് തങ്ങള്‍, സി.പി മുഹമ്മദ് എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ സിദ്ദീഖ് ഫൈസി വാളക്കുളം, അബൂബക്കര്‍ ഫൈസി മലയമ്മ , അബ്ദുറഹിമാന്‍ കല്ലായി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, ഉമര്‍ ബാഖവി പാടൂര്‍, സ്വാദിഖ് ഫൈസി താനൂര്‍, സൈതലവി ഹാജി കോട്ടക്കല്‍, ബഷീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ സന്നിഹിതരായി.
- skssf silverjubilee