ശംസുല്‍ ഉലമാ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഇന്ന് (ശനി) സമര്‍ഖന്ദ് നഗറില്‍

തൃശൂര്‍ : കേരള മുസ്‌ലിംകളുടെ ആത്മീയ്യാചാര്യനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും പണ്ഢിത നേതൃ നിരയിലെ ഒരു കാലത്തെ സൂര്യതേജസ്സുമായ ശംസുല്‍ ഉലമയുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഇന്ന് (07 ഫെബ്രുവരി 2015) തൃശൂര്‍ പുഴക്കല്‍പാടം സമര്‍ഖന്ദ് നഗറില്‍ വെച്ച് നടക്കും. മുഴുവന്‍ മദ്റസാ മഹല്ല് ഭാരവാഹികളും സമസ്തയുടെയും പോഷക ഘടകങ്ങളുടെയും യൂണിറ്റ് ഭാരവാഹികളും നേതാക്കളും അഭ്യുതേയ കാംക്ഷികളും പങ്കെടുക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം തൊഴിയൂര്‍ കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ അറിയിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur