തൃശൂര്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി സമ്മേളനത്തിലെ പാരായണം സെഷനില്‍ വശ്യമായ ശൈലിയില്‍ ഖുര്‍ആന്‍ പാരായണം നടത്തി ആത്മീയാനുഭൂതി പകര്‍ന്ന് സയ്യിദ് റാജിഹലി ശിഹാബ് തങ്ങള്‍ ശ്രദ്ധേയനായി.സമസ്തയുടെ കഴിഞ്ഞ കാലത്തെ പ്രഭാതം സെഷനുകളില്‍ നിന്നും വ്യത്യസ്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ മകനും കുറഞ്ഞകാലം കൊണ്ട് ഖുര്‍ആന്‍ മന:പാഠമാക്കി ശ്രദ്ധേയനാവുകയും ചെയ്ത ഹാഫിള് സയ്യിദ് റാജിഹ് അലി ശിഹാബ് പാരായണം നടത്തിയത്. ശനിയാഴ്ച്ച പുലര്‍ച്ചേ 6 മണിക്ക് സമര്‍ഖന്ദ് നഗരിയില്‍ നടന്ന സെഷനില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിത്യജീവിതത്തില്‍ പുലര്‍ത്തേണ്ട ശൈലിയെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും വിവരിച്ച് ഒമാന്‍ സൂര്‍ ഗ്രാന്‍ഡ് മോസ്‌ക് ഇമാം ഹാഫിള് അബ്ദുറഹീം മൗലവിപ്രഭാഷണം നടത്തി. ഹാഫിള് അബ്ദുസലാം ദാരിമി കിണവെക്കല്‍ പ്രസംഗിച്ചു. സെഷനില്‍ അബ്ദുല്ല കുണ്ടറ ആമുഖഭാഷണവും ആര്‍ എം സുബുലുസ്സലാം സമാപ്തിയും നിര്‍വ്വഹിച്ചു.
- skssf silverjubilee