പൊന്നാനി : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെളിയങ്കോട് സ്ഥാപിക്കു ഇസ്ലാമിക് സെന്ററിന് നാളെ 4 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ തറക്കല്ലിടും.
തെക്കരകത്ത് ജിന്‍ മുഹമ്മദുണ്ണി സൗജന്യമായി നല്‍കിയ ഒരേക്കര്‍ ഏഴ് സെന്റ് സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുത്. സ്ത്രീ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കി പെകുട്ടികള്‍ക്ക് ഖുര്‍ആന്‍ മന:പാഠമാക്കുതിനും മത-ഭൗതിക മേഖലയില്‍ ഉന്നതപഠനം നടത്തുതിനും നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ആവശ്യമായ സൗകര്യങ്ങളൊരുക്കിയാണ് വനിതാ ഹിഫ്‌ള് കോളേജ് ആരംഭിക്കുന്നത്. കൗസിലിംഗ് സെന്റര്‍, ഗൈഡന്‍സ് കേന്ദ്രം, ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്, ലൈബ്രറി, സഹചാരി റിലീഫ് സെല്‍, വിഖായ വളണ്ടിയര്‍ കോര്‍ ടീം, ഇസ്ലാമിക് ടീനേജ് കാമ്പസ് തുടങ്ങിയ പദ്ധതികള്‍ ഇസ്ലാമിക് സെന്ററിന്റെ അനുബന്ധമായി നടപ്പാക്കും. നാളെ നടക്കുന്ന ശിലാസ്ഥാപന ചടങ്ങില്‍ സമസ്ത പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്ലിയാര്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, അബൂബക്കര്‍ ഖാസിമി, സത്താര്‍ പന്തല്ലൂര്‍ തുടങ്ങി മത-സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
വാര്‍ത്തസമ്മേളനത്തില്‍ സി.അബൂബക്കര്‍ ഫൈസി, വി.എം. യൂസഫ്, ടി.വി.സി. അബൂബക്കര്‍ ഹാജി, ശഹീര്‍ അന്‍സാരി പുറങ്ങ്, തെക്കരകത്ത് മുഹമ്മദുണ്ണി, എന്‍.കെ. മാമുണ്ണി, അബ്ദുറസാഖ് പൊന്നാനി സംസാരിച്ചു.
ബൈക്ക് റാലി
വെളിയങ്കോട് : സില്‍വര്‍ ജൂബിലിയുടേയും ഇസ്ലാമിക് സെന്റര്‍ വനിതാ ഹിഫ്‌ള് കോളേജ് ശിലാസ്ഥാപന സമ്മേളനത്തിന്റേയും പ്രചരണാര്‍ത്ഥം എസ് കെ എസ് എസ് എഫ് വെളിയങ്കോട് ക്ലസറ്റര്‍ കമ്മിറ്റി നാളെ ബൈക്ക് റാലി സംഘടിപ്പിക്കും. കാലത്ത് 9 മണിക്ക് ഉമര്‍ ഖാളി മഖ്ബറ സിയാറത്തോടെ ആരംഭിച്ച് 4 മണിക്ക് പൂക്കൈതയില്‍ സമാപിക്കും. റഫീക്ക് ഹുദവി, പി.എം. ആമിര്‍, വി.കെ. ഹൂസൈന്‍ ദാരിമി എന്നിവര്‍ പ്രസംഗിച്ചു.
- Rafeeq CK