മെസേജ് ഓഫ് സമര്‍ഖന്ദ്; SKSBV മലപ്പുറം ജില്ലാ കലാജാഥക്ക് നാളെ (ശനി) മുതല്‍ തുടക്കം

മലപ്പുറം : നീതിബോധത്തിന് നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി പ്രചരണാര്‍ത്ഥം സമസ്ത കേരള സുന്നി ബാലവേദി മലപ്പുറം (ഈസ്റ്റ്) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന  'മെസേജ് ഓഫ് സമര്‍ഖന്ദ്' ജില്ലാ സന്ദേശറാലിക്ക് നാളെ (ശനി) രാവിലെ 9 മണിക്ക് മൊറയൂരില്‍ നിന്ന് തുടക്കം കുറിക്കും. 9.45ന് കിഴിശ്ശേരി, 10.30ന് കൊണ്ടോട്ടി, 11.15ന് പുളിക്കല്‍, 12.00ന് വാഴയൂര്‍, 12.45ന് എടവണ്ണപ്പാറ, 2.30ന് അരീക്കോട്, 3.30ന് മമ്പാട്, 4.30ന് നിലമ്പൂര്‍, 5.15 ന് പൂക്കോട്ടുംപാടം, 6.15 ന് കാളികാവ് എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണത്തിന് ശേഷം 7.00ന് കരുവാരക്കുണ്ടില്‍ സമാപിക്കും. ഞായറാഴ്ച രാവിലെ 9ന് മഞ്ചേരില്‍ നിന്നും തുടങ്ങുന്ന രണ്ടാംദിവസം 10 മണിക്ക് പണ്ടിക്കാട്, 10.45ന് തുവ്വൂര്‍, 11.30 മേലാറ്റൂര്‍, 12.30ന് പട്ടിക്കാട്, 2.30ന് അങ്ങാടിപ്പുറം, 3.30ന് കൊളത്തൂര്‍, 4.15ന് പടപ്പറമ്പ്, 5.00 മണിക്ക് ചട്ടിപറമ്പ്, 6.00ന് മക്കരപറമ്പ് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം 7ന് മലപ്പുറത്ത് സമാപിക്കും.
ജാഥാ ക്യാപറ്റനായി ജുനൈദ് മേലാറ്റൂരിനെയും വൈസ് ക്യാപ്റ്റനായി സയ്യിദ് സദഖത്തുല്ല തങ്ങള്‍ ജമലുല്ലൈലിയെയും ഡയറക്ടറായ മുസ്തഫാ അന്‍വരി, കോഡിനേറ്റര്‍മാരായി അലവിക്കുട്ടി ഫൈസി പുല്ലാര, സൈനുദ്ദീന്‍ എന്നിവരെയും തെരഞ്ഞെടുത്തു. പരിപാടി വിജയിപ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.
- Samastha Kerala Jam-iyyathul Muallimeen