സമര്‍ഖന്ദില്‍ ഇന്ന് നിലാവ് ഉദിക്കും

തൃശൂര്‍ : എസ് കെ എസ് എസ് എഫ് പ്രവര്‍ത്തനപദത്തില്‍ ഇരുപത്തി ആണ്ട് പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ സമര്‍ഖന്ദില്‍ നാളെ (വ്യാഴം) മുതല്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ വിളമ്പരം കുറിച്ച് കൊണ്ട് ആയിരക്കണക്കിന് വരുന്ന വളണ്ടിയേഴ്‌സിന്റെയും സംഘടക സമിതി പ്രവര്‍ത്തകരുടെയും സംയുക്ത സംഘമമായ നിലാവ് ഇന്ന് രാത്രി 8ന് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ രാജന്‍ ജെ.പല്ലന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി.ശ്രീകുമാര്‍ മുഖ്യ അതിഥിയും ഗാന രചയിതാക്കളും മാപ്പിളപ്പാട്ട് ഗവേഷകനുമായ ഒ.എം.കരുവാരക്കുണ്ട്  ഫൈസല്‍ എളേറ്റില്‍ തുടങ്ങിയവര്‍ വിശിഷ്ട അതിഥികളുമായിരിക്കും.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എം.പി.കുഞ്ഞിക്കോയ തങ്ങള്‍, സത്താര്‍ പന്തല്ലൂര്‍, ഷെഹീര്‍ ദേശമംഗലം, സി.എ.മുഹമ്മദ് റഷീദ് നാട്ടിക, നാസര്‍ ഫൈസി തിരുവത്ര, ബഷീര്‍ ഫൈസി ദേശമംഗലം, ഇബ്രാഹീം ഫൈസി പഴുന്നാന, അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി, പരീത് കുഞ്ഞ് എറണാകുളം, റഷീദ് ഫൈസി വെള്ളായിക്കോട്, ഷാനവാസ് കനിയാപുരം എന്നിവര്‍ പങ്കെടുക്കും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur