SKSSF നീതിബോധന യാത്രക്ക് മലപ്പുറം ജില്ലയില്‍ ഊഷ്മള വരവേല്‍പ്പ്

ഏരിയ കേന്ദ്രങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ ആവേശ്വോജ്ജ്വലമായി

മലപ്പുറം : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 19മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ചു നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയുടെ പ്രചാരണാര്‍ത്ഥം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധന യാത്രക്ക് ജില്ലയില്‍ ഊഷ്മള വരവേല്‍പ്പ് ലഭിച്ചു. കാലത്ത് 9ന് കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി. കെ വാര്യരെ വസതിയില്‍ സന്ദര്‍ശിച്ച് ജൂബിലി ഉപഹാര സമര്‍പ്പണത്തിന് ശേഷമാണ് ജില്ലയിലെ രണ്ടാം ദിവസ പര്യടനം ആരംഭിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അമരക്കാരായിരുന്ന വാളക്കുളം മൗലാനാ അബ്ദുല്‍ബാരി മുസ്ലിയാരുടേയും സി. എച്ച് ഐദറൂസ് മുസ്ലിയാരുടേയും മഖ്ബറാ സിയാറത്തിന് ശേഷം എടരിക്കോട് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. 

സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംഘടനയെ സാമൂഹികാവബോധത്തിന് ഉപയുക്തമാക്കിയതാണ് എസ് കെ എസ് എസ് എഫ് കര്‍മ പരിപാടികളുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. മലയാളി സാന്നിദ്ധ്യമുള്ള ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും സംഘടനയുടെ കര്‍മ പരിപാടികള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വാളക്കുളം സി. കെ അബ്ദു മുസ്ലിയാര്‍ക്ക് ജൂബിലി ഉപഹാരം നല്‍കി ആദരിച്ചു. പൂക്കിപ്പറമ്പ്, വേങ്ങര, കോട്ടക്കല്‍, പുത്തനത്താണി, ചാപ്പനങ്ങടി മേഖലകളില്‍ നിന്നുള്ള 120 ശാഖാ കമ്മറ്റികളുടേയും വിവിധ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മറ്റികളുടേയും എസ്. വൈ. എസ് പഞ്ചായത്ത് കമ്മറ്റിയുടേയും സ്‌നേഹോപഹാരങ്ങള്‍ പ്രതിനിധികള്‍ ജാഥാ നായകന്ന് സമര്‍പ്പിച്ചു. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് കെ. കെ. എസ് തങ്ങള്‍, കാടാമ്പുഴ മൂസ ഹാജി, കെ. ഇബ്രാഹിം മുസ്ലിയാര്‍, സി, എച്ച്. ത്വയ്യിബ് ഫൈസി, കെ. കെ. എസ്. ബി തങ്ങള്‍, ഒ. കെ. എം കുട്ടി ഉമരി, ഹനീഫ തൈക്കാടന്‍, നാസര്‍ എടരിക്കോട്, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, എ. സി മുഹമ്മദ് കട്ടി ഹാജി, എം. പി മുഹമ്മദ് മുസ്ലിയാര്‍ കടുങ്ങല്ലൂര്‍, യു. എ മജീദ് ഫൈസി, അലി കുളങ്ങര, ജലീല്‍ ചാലില്‍ കുണ്ട്, ജഹഫര്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

ചെമ്മാട് സ്വീകരണ സമ്മേളനം കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. യു ശാഫി ഹാജി അദ്ധ്യക്ഷത വഹിച്ചു. മാതൃകാ കര്‍ഷകന്‍ കൂപ്പയില്‍ സാജിദിനെ ജൂബിലി ഉപഹാരം നല്‍കി ആദരിച്ചു. ഇസ്ഹാഖ് ബാഖവി, റഹീം ചുഴലി, സുബൈര്‍ ബാഖവി, ഹമീദ് കുന്നുമ്മല്‍, നൗഷാദ് ചെട്ടിപ്പടി, സിദ്ദീഖ് ചെമ്മാട്, സുലൈമാന്‍ ഫൈസി കൂമണ്ണ, മുഹമ്മദലി പുളിക്കല്‍, മഹമ്മദ് കോയ തങ്ങള്‍, സൈദലവി ഫൈസി, സൈനുദ്ദീന്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. തിരൂരങ്ങാടി, പരപ്പനങ്ങാടി, യൂണിവേഴ്‌സിറ്റി, കുന്നുംപുറം മേകലകളിലെ 125 ശാഖാ കമ്മറ്റികളുടേയും വിവിധ റൈഞ്ച് കമ്മറ്റികളുടേയും സ്‌നേഹോപഹാരങ്ങള്‍ പ്രതനിധികള്‍ നായകന്ന് സമര്‍പ്പിച്ചു.

കൊണ്ടോട്ടിയില്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ. എസ് ഇബ്‌റാഹിം മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജൂബിലി ഭാഗമായി ഇസ പ്രസിദ്ധീകരിച്ച ഇമാം അബൂ ഹനീഫ (റ) ജീവ ചരിത്രം കെ. മുഹമ്മദുണ്ണി ഹാജി എം. എല്‍. എക്ക് കോപ്പി നല്‍കി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. നാസറുദ്ദീന്‍ ദാരിമി, കെ. എ റഹ്മാന്‍ ഫൈസി, പി ജബ്ബാര്‍ ഹാജി, ബി. എസ്. കെ തങ്ങള്‍, സലീം എടക്കര, ആസിഫ് ദാരിമി പുളിക്കല്‍, മുഹമ്മദ് ദാരിമി, ഖയ്യൂം കടമ്പോട് ഉമര്‍ ദാരി പുളിയക്കോട്, ശിഹാബ് കുഴിഞ്ഞോളം, ഉമര്‍ ഫാറൂഖ് കരിപ്പൂര്‍, യു. കെ. എം ബശീര്‍ മൗലവി എന്നിവര്‍ നേതൃത്വം നല്‍കി. കൊണ്ടോട്ടി, എടവണ്ണപ്പാറ, പുളിക്കല്‍, കിഴിശ്ശേരി, അരീക്കോട് മേഖലകളിലെ 125 ശാഖാ കമ്മറ്റികളുടെ ഉപഹാരം ജാഥാ നായകന്‍ ഏറ്റുവാങ്ങി.