![]() |
സിഎം അബ്ദുല്ല മൗലവി ചെമ്പരിക്കയുടെ അഞ്ചാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ചെമ്പരിക്ക സിഎം മഖാമില്‍ നടന്ന സിയാറത്തിന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി നേതൃത്വം നല്‍കുന്നു |
ചട്ടഞ്ചാല്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉലമാ ഉപാധ്യക്ഷനും മംഗളൂരു കീഴൂര്‍ സംയുക്ത ജമാഅത്തുകളുടെ ഖാദിയുമായിരുന്ന സിഎം അബ്ദുല്ല മൗലവി ചെമ്പിരിക്കയുടെ അഞ്ചാം ആണ്ടുനേര്‍ച്ച സമാപിച്ചു. ചെമ്പിരിക്ക സിഎം മഖാമില്‍ നടന്ന സിയാറത്തിന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി നേതൃത്വം നല്‍കി. തുടര്‍ന്ന് മാഹിനാബാദ് എം ഐസി ക്യാമ്പസില്‍ നടന്ന പ്രാര്‍ഥനാസദസ്സിന് നീലേശ്വരം ഖാദി ഇകെ മഹ്മൂദ് മുസ്ലിയാര്‍ നേതൃത്വം നല്‍കി.
അനുസ്മരണ പരിപാടി അഡ്വ. സിഎന്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. എം ഐസി വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഖാസി ഇകെ മഹ്മൂദ് മുസ്ലിയാര്‍, ടി ഡി അഹ്മദ് ഹാജി, കെകെ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍, സി അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, സിഎച്ച് അബ്ദുല്ലക്കുഞ്ഞി ചെറുകോട്, നെക്കര അബൂബക്കര്‍ ഹാജി, ജലീല്‍ കടവത്ത്, തെക്കില്‍ ഖതീബ് യൂനുസ് സഖാഫി, എംപി മുഹമ്മദ് ഫൈസി ചേരൂര്‍, ഖാസി മുഹമ്മദ് ആലംപാടി, ചെങ്കള അബ്ദുല്ല ഫൈസി, മുഹമ്മദ് ഹാജി പാക്യര, ഉസ്മാന്‍ ഫൈസി മാണിക്കോത്ത്, സികെകെ മാണിയൂര്‍, സ്വാലിഹ് ഹാജി ചൗക്കി, ശാഫി ഹാജി ബേക്കല്‍, ടിഎന്‍ അഹ്മദ് ഹാജി തെക്കില്‍, മല്ലം സുലൈമാന്‍ ഹാജി, ഹസൈനാര്‍ ഹാജി കളനാട്, ഇബ്രാഹിം ഫൈസി ജെഡിയര്‍, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, നൗഫല്‍ ഹുദവി കൊടുവള്ളി, ഇബ്രാഹിംകുട്ടി ദാരിമി, അബ്ദുല്ലാഹില്‍ അര്‍ശദി, ഡോ. സലീം നദ്‌വി, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി, മന്‍സൂര്‍ ഇര്‍ശാദി കളനാട്, ശൗഖുല്ലാഹ് ഇര്‍ശാദി, അബ്ദുല്‍ റഹ്മാന്‍ ഇര്‍ശാദി തൊട്ടി, സിറാജ് ഹുദവി, അബ്ദുല്‍ റഊഫ് ഹുദവി, അന്‍സാര്‍ ഹുദവി, സിറാജ് ഇര്‍ശാദി ബെദിമല, അബ്ദുല്‍ സമദ് ഹുദവി തുവ്വൂര്‍, ശെഫീഖ് ഇര്‍ശാദി പള്ളിപ്പുഴ, നുഅ്മാന്‍ ഇര്‍ശാദി പള്ളങ്കോട്, ഹക്കീം ഇര്‍ശാദി ഹദ്ദാദ് നഗര്‍, റശീദ് ഇര്‍ശാദി തൊട്ടി എന്നിവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod