സില്‍വര്‍ ജൂബിലി പഠന കാ്യമ്പുകള്‍ക്ക് തുടക്കമായി

തൃശൂര്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി പഠനക്യാമ്പിന് തുടക്കമായി. ചരിത്രം, പരിവര്‍ത്തനം, പാരായണം, വെളിച്ചം, സാംസ്‌കാരികം, ആദര്‍ശം, മനനം, കാരുണ്യം, പ്രവാസം തുടങ്ങിയ വിവിധ സെഷനുകളിലായി ഇനി രണ്ടുനാള്‍ സമര്‍ഖന്ദില്‍ വിജ്ഞാനത്തിന്റെ നിലക്കാത്ത ചര്‍ച്ചകള്‍ നടക്കും. ക്യാമ്പ് സമസ്ത ഉപാധ്യക്ഷന്‍ എം.ടി അബ്ദുല്ല മുസ്‍‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്  ആധ്യക്ഷം വഹിച്ചു. ത്വഹാ ജിഫ്രി തങ്ങള്‍, റഷീദ് ഫൈസി വെള്ളായിക്കോട്, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, വി.എം ഇല്യാസ് ഫൈസി സംബന്ധിച്ചു.
- skssf silverjubilee