റഹ്മാനിയ നഗര്‍ SYS, SKSSF, SBV ആഭിമുഖ്യത്തില്‍ നടക്കുന്ന മതപ്രഭാഷണം; പൊതുസമ്മേളനം ഇന്ന് (ഞായര്‍)

ആലമ്പാടി : 2015 ഫെബ്രുവരി 19മുതല്‍ 22വരെ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി റഹ്മാനിയ നഗര്‍ എസ്. വൈ. എസ്, എസ് കെ എസ് എസ് എഫ്, എസ്. ബി. വി. സംയുക്ത ആഭിമുഖ്യത്തില്‍ മൂന്ന് ദിവങ്ങളിലായി മിനി എസ്റ്റേറ്റ് സി. എം. ഉസ്താദ് നഗറില്‍ നടക്കുന്ന മതപ്രഭാഷണ പരിപാടി സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എ. എ. ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അഹമ്മദ് കബീര്‍ ഫൈസി ചെറുകോട് മതപ്രഭാഷണവും റഷീദ് ബെളിഞ്ചം, ഖലീല്‍ ഹുദവി ഉബ്രങ്കള പ്രഭാഷണം നടത്തി. താജുദ്ധീന്‍ ദാരിമി, ഹാരിസ് ദാരിമി, അബ്ദുറഹ്മാന്‍ മൗലവി, അബ്ദുല്‍അസീസ് ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ന് (ഞായറാഴ്ച്ച) വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പി. വി. അബ്ദുസലാം ദാരിമിയുടെ അധ്യക്ഷതയില്‍ സമസ്തകേന്ദ്ര മുശാവറ അംഗം യു. എം. അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് രാമന്തളി, അഡ്വ. ഹനീഫ് ഹുദവി, മംഗലാപുരം മുന്‍ മേയര്‍ കെ. അഷ്‌റഫ്, റഷീദ് ബെളിഞ്ചം, മൊയ്തീന്‍ ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിക്കും. ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
- general secretary skssf bdk