സമര്‍ഖന്ദ് തത്സമയ സംപ്രേഷണത്തിന് സജ്ജമായി സമസ്ത കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം

തൃശൂര്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍റ് ഫിനാലെ തത്സമയ സംപ്രേഷണത്തിന് സർവ്വ സജ്ജമായി സമസ്ത കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ലൈവ് ടീം സമ്മേളന ദൃശ്യങ്ങൾ തത്സമയം നാട്ടിലും വിദേശത്തുമുള്ള പതിനായിരങ്ങൾക്ക് എത്തിക്കാൻ സർവ സജ്ജമായി നഗരിയിൽ ക്യാമ്പ്‌ ചെയ്യുന്നു. നൂറുദ്ധീൻ തങ്ങൾ ജിഫ്രി, ഇസ്ഹാഖ് മഞ്ചേരി, മൻസൂറലി പാറക്കടവ്, മുബാറക്ക്‌ എടവണ്ണപ്പാറ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കെ.ഐ.സി.ആര്‍ ലൈവ് ടീം ആണ് ഇതിനായി രംഗത്തുള്ളത്. സമ്മേളന ശബ്ദ-ദൃശ്യങ്ങൾ ഓണ്‍ലൈൻ ക്ലാസ്സ്‌ റൂമിലും മൊബൈൽ ടിവി വഴിയും ശബ്ദ-ദൃശ്യങ്ങൾ ഇന്റർ നെറ്റ് റേഡിയോ വഴിയും ലഭിക്കും. സന്ദര്‍ശിക്കുക www.kicrlive.com, www.keralaislamicroom.com, www.skssf.in
- Noorudheen Thangal Jifri