കോഴിക്കോട് : കഴിഞ്ഞ ദിവസം നിര്യാതനായ പ്രൊഫ. നവാസ് നിസാറിന്റെ പേരില്‍ എല്ലാ വര്‍ഷവും എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഹയര്‍ എജ്യുക്കേഷന്‍ എക്‌സലന്‍സി അവാര്‍ഡ് നല്‍കുമെന്ന് പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസിയും അറിയിച്ചു. ഉന്നത വിദ്യഭ്യാസ രംഗത്ത് മികവ് തെളിയിക്കുന്ന പ്രതിഭക്കാണ് എല്ലാ വര്‍ഷവും അവാര്‍ഡ് നല്‍കുക. ഒരുലക്ഷം രൂപയാണ് എക്‌സലന്‍സി അവാര്‍ഡ് തുകയെന്ന് അവര്‍ അറിയിച്ചു.
- SKSSF STATE COMMITTEE