നീതി ബോധന യാത്രക്ക് ഇന്ന് കാസര്‍ഗോഡ് ടൗണില്‍ പ്രൗഡോജ്വല സ്വീകരണം

കാസര്‍ഗോഡ് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ഥം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ നായകനായി തിരുവന്തപുരത്ത് നിന്ന് രണ്ടാം തിയ്യതി ആരംഭിച്ച് ഇന്ന് കാസര്‍ഗോഡ് മജീര്‍ പള്ള.യല്‍ സമാപിക്കുന്ന നീതി ബോധന യാത്രക്ക് കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള പി. ബി ഗ്രൗഡില്‍ വൈകുന്നേരം 4 മണിക്ക് പ്രഡോജ്ജ്വല സ്വീകരണം നല്‍കും.
ഖാസി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യും. സ്വാഗത സംഘ ചെയര്‍മാന്‍ ബഷീര്‍ ദാരിമി തളങ്കര അധ്യക്ഷത വഹിക്കും. ഖലീല്‍ ഹസനി സ്വാഗതം പറയും അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അഡ്വ.ഓണമ്പള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍ പ്രഭാഷണം നടത്തും.
കാസര്‍ഗോഡ് ചെര്‍ക്കള, ബദിയടുക്ക, മുള്ളേരിയ, മേഖലാ പരിധിയിലെ ക്ലശസ്റ്റര്‍, ശാഖ കമ്മിറ്റി പ്രതിനിധികള്‍ എസ് വൈ എസ്, എസ് എം എഫ്, റൈഞ്ച്, എസ് ബി വി പ്രധിനിധികള്‍ ജാഥാ നായകനെ ഹാരാര്‍പ്പണം നടത്തും. സ്വീകരണ കേന്ദ്രത്തിലേക്ക് നിരവധി സ്‌കൗട്ടുകളുടെയും ദപ്പിന്റെയും അകമ്പടിയോടെ സ്വീകരിണ കേന്ദ്രത്തിലേക്ക് ആനയിക്കും.
പരിപാടിയുടെ പ്രചണാര്‍ത്ഥം ഫെബ്രുവരി 10, 11 തിയ്യതികളില്‍ സ്വാഗത സംഘം കമ്മിറ്റി സംഘടിപ്പിക്കുന്ന സന്ദേശ യാത്ര ഇന്നലെ മാലിക് ദീനാറില്‍ നിന്ന് എസ് കെ എസ് എസ് എഫ് ജില്ല ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗത സംഘം കണ്‍വീനര്‍ ഖലീല്‍ ഹസനി ചൂരിക്ക് പതാക കൈമാറി ഉല്‍ഘാടനം ചെയ്തു. സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ബഷീര്‍ ദാരിമി തളങ്കര, ഇഖ്ബാല്‍ മൗലവി, സഈദ് മൗലവി, ശാഫി ദാരിമി, നൗഷാദ് ഹനീഫി , റസ്സാഖ് മൗലവി പെര്‍ള, റഷീദ് മൗലവി ചാലക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു. 
- Secretary, SKSSF Kasaragod Distict Committee